യുദ്ധം ജയിക്കുമെന്ന് ഇറാഖ്
ന്യൂയോര്‍ക്ക്: അമേരിക്കയുമായി യുദ്ധത്തിന് തയ്യാറാണെന്നും പൂക്കള്‍ക്ക് പകരം വെടിയുണ്ടകള്‍ നല്കിയ യുഎസ് ഭടന്മാരെ സ്വീകരിക്കുമെന്നും ഇറാഖ് ഉപപ്രധാനമന്ത്രി താരിഖ് അസീസ്. യുഎസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇല്ലെങ്കിലും സ്വന്തം മണ്ണിലേക്ക് കടന്നുവരുന്ന അക്രമിയെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബാഗ്ദാദില്‍ നിന്ന് എബിസി ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് താരിഖ് അസീസ് ഇക്കാര്യം പറഞ്ഞത്. ഇറാഖ് മന്ത്രിസഭയിലെ ഏക ക്രിസ്തീയ അംഗമാണ് താരിഖ് അസീസ്.
ഈ യുദ്ധത്തില്‍ അന്തിമ ജയം ഇറാഖിന്റേതായിരിക്കും. ഇറാഖ് ഇക്കുറി പൊരുതി ജയിക്കും. - താരിഖ് അസീസ് പറഞ്ഞു.
യുദ്ധത്തില്‍ പരിചയസമ്പന്നരാണ് ഇറാഖ്. ഇറാനുമായി എട്ടുവര്‍ഷം ഞങ്ങള്‍ യുദ്ധം ചെയ്തു. ഞങ്ങള്‍ പരാജയപ്പെടുമെന്ന് പലരും കരുതി. പക്ഷെ ഒടുവില്‍ ഞങ്ങള്‍ യുദ്ധം ജയിച്ചു. - അസീസ് വിശദീകരിച്ചു.
സദ്ദാം ഹുസൈന്‍ ഇറാഖില്‍ നിന്ന് പുറത്തുപോയി യുദ്ധം ഒഴിവാക്കുമോ എന്ന ചോദ്യത്തിന് ഇറാഖ് ഒരിക്കലും ഭീഷണിയെ ഭയപ്പെടില്ലെന്നായിരുന്നു താരിഖ് അസീസിന്റെ മറുപടി.












Click it and Unblock the Notifications