ഭവാനി: തമിഴ്നാട് കാവേരി ട്രിബ്യൂണലിനെ സമീപിച്ചു
ചെന്നൈ: ഭവാനി പുഴയില്‍ ഡാം കെട്ടുന്നതില്‍ നിന്നും കേരളത്തെ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കാവേരി ജല തര്‍ക്ക ട്രിബ്യൂണലിനെ സമീപിച്ചു.
തമിഴ്നാട് ഗവര്‍ണര്‍ പി. എസ്. രാമമോഹന്‍റാവു നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഡാം കെട്ടുന്നതില്‍ നിന്നും പിന്തിരിയണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം പഞ്ചവത്സര പദ്ധതി കാലത്ത് മഹന്തിയെ കാവേരിയുമായി ബന്ധിപ്പിക്കാന്‍ ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.












Click it and Unblock the Notifications