Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിസഭ വികസിപ്പിക്കും

ദില്ലി: കേന്ദ്രമന്ത്രിസഭ ഫിബ്രവരി ആദ്യ ആഴ്ച വികസിപ്പിക്കും. മിക്കവാറും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മന്ത്രിസഭയിലെടുത്തേക്കുമെന്നറിയുന്നു.

ആരോഗ്യ-കുടുംബക്ഷേമന്ത്രി ശത്രുഘന്‍ സിന്‍ഹയ്ക്ക് മറ്റേതെങ്കിലും വകുപ്പ് ഏല്പിച്ചേക്കാനും സാധ്യതയുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് മന്ത്രിസഭാ വികസനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

ഇപ്പോള്‍ വിദേശപര്യടനം നടത്തുന്ന ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു എന്നിവരുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനമെടുക്കുക.

കേന്ദ്ര സഹമന്ത്രി വസുന്ധരരാജെ സിന്ധ്യയെ മന്ത്രിസഭയില്‍ നിന്ന് നീക്കി രാജസ്ഥാനിലെ ബിജെപി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ അയക്കും. പാര്‍ട്ടി നേതൃത്വത്തിലുള്ള മുഖ്താര്‍ അബാസ് നഖ്വി, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി എന്നിവരില്‍ ആരെങ്കിലും ഒരാള്‍ കേന്ദ്രമന്ത്രിസഭയില്‍ എത്തിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+