കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബിയുമായി കരാറില്‍ ഒപ്പുവെച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടി ആധുനിക്വത്കരിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുമായുള്ള വായ്പയ്ക്കായി എ ഡി ബിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചെന്ന് ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് നയപ്രഖ്യാപന പ്രസംഗത്തില്‍ അറിയിച്ചു.

വായ്പയുടെ ആദ്യഗഡുവായി 601.30 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു. ഈ തുക ഖജനാവിന് സാമ്പത്തിക ആശ്വാസമായി. കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതികള്‍ക്കായി ഈ തുക ഉപയോഗിക്കും.

സംസ്ഥാനത്തിന്റെ താത്പര്യം ബലികഴിച്ചുള്ള ഒന്നിനും തയ്യാറാവില്ലെന്ന് സര്‍ക്കാര്‍ പല തവണ പ്രഖ്യാപിച്ചിട്ടുണ്ട്. എ ഡി ബിയുമായുള്ള കരാര്‍ നിയമസഭയില്‍ വെക്കും.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയ സമവായമുണ്ടാവണം. ഒരു വികസന പ്രശ്നവും രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കവിഷയമാവരുത്- ഗവര്‍ണര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X