സിഐടിയു സമരം നിശ്ചയിച്ചപോലെ
കൊച്ചി: ജനവരി 28ലെ സമരം തീരുമാനിച്ചതുപോലെ നടത്തുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി.കെ. ഗുരുദാസന്‍. ജനവരി 24 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരം സംബന്ധിച്ച ഡിജിപിയുടെ നീക്കം സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ തെളിവാണ്. മുഖ്യമന്ത്രിക്ക് സമരങ്ങളോട് അസഹിഷ്ണുത കൂടിവരികയാണ്. അതുകൊണ്ടാണ് അദ്ദേഹം ഡിജിപിയിലൂടെ സിഐടിയുവിന് നോട്ടീസ് നല്കിയത്. - ഗുരുദാസന്‍ പറഞ്ഞു.
ഇത് ജനാധിപത്യ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. അതുകൊണ്ടാണ് സമരം നടത്താന്‍ തീരുമാനിച്ചത്. അസമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞങ്ങള്‍ മുന്‍കയ്യെടുക്കില്ലെന്നും ഗുരുദാസന്‍ പറഞ്ഞു.
ഈ സമരപരിപാടികളില്‍ നിന്ന് സി ഐ ടി യുവിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ബന്ദ്, ഹര്‍ത്താല്‍ എന്നിവ നടത്തുന്നതു സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചുകൊണ്ടാണ് സി ഐ ടി യു സമരപരിപാടികള്‍ നടത്തുന്നതെന്നാണ് ഡി ജി പി ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications