Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റകൃത്യങ്ങളില്‍ കേരളം മുന്നില്‍

തിരുവനന്തപുരം: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ 306.1 കുറ്റകൃത്യങ്ങള്‍ നടക്കുന്നുവെന്നാണ് കേരളത്തിലെ സ്ഥിതി. രാജ്യത്തെ കുറ്റകൃത്യ നിരക്കിനേക്കാള്‍ വളരെ കൂടുതലാണിത്. 176. 7 ആണ് ദേശീയനിരക്ക്.

രാജസ്ഥാനാണ് കുറ്റകൃത്യ നിരക്കില്‍ രണ്ടാമത്- 298.8. മധ്യപ്രദേശ് (269.8) ആണ് മൂന്നാമത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട് (244.3), കര്‍ണാടകം (209.2), ആന്ധ്രാപ്രദേശ് (159.9) എന്നിവ കുറ്റകൃത്യ നിരക്കില്‍ കേരളത്തേക്കാള്‍ വളരെ താഴെയാണ്.

2000ല്‍ രാജ്യത്ത് രജിസ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ 5.6 ശതമാനം കേരളത്തിലാണ്. 2002ല്‍ കേരളത്തില്‍ 99,033 കേസുകള്‍ ഐ പി സി പ്രകാരവും 23,529 കേസുകള്‍ പ്രത്യേക, പ്രാദേശിക നിയമങ്ങള്‍ പ്രകാരവും രജിസ്റര്‍ ചെയ്തു.

കൊച്ചി നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 10.2 ശതമാനം വര്‍ധനവാണ് കൊച്ചിയിലുണ്ടായത്. അതേ സമയം അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ദില്ലി എന്നീ നഗരങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറയുകയാണ് ചെയ്തത്.

2000ല്‍ 465 കൊലപാതകങ്ങളും 504 വധശ്രമങ്ങളുമാണ് കേരളത്തിലുണ്ടായത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും കേരളത്തില്‍ കൂടി. 2000ല്‍ 552 ബലാത്സംഗങ്ങളും 89 തട്ടിക്കൊണ്ടുപോവലും 25 സ്ത്രീധന മരണങ്ങളും 69 ലൈംഗിക പീഡനങ്ങളും 2418 ഭര്‍ത്താവും ബന്ധുക്കളും നടത്തുന്ന പീഡനങ്ങളും രജിസ്റര്‍ ചെയ്യപ്പെട്ടു. ബലാത്സംഗം ചെയ്യപ്പെട്ടവരില്‍ 238 പേരും 18 വയസിന് താഴെയുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+