മരിച്ച കുട്ടിയില്‍ ജീവന്റെ തുടിപ്പ്
തൃശൂര്‍: പാമ്പ് കടിയേറ്റ്േ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച പതിനൊന്നു വയസുകാരിയുടെ ശരീരത്തില്‍ എട്ട് മണിക്കൂറിന് ശേഷം ജീവന്റെ ലക്ഷണങ്ങള്‍ കണ്ടു.
ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥിയായ ഫാത്തിമയെ പാരമ്പര്യ വിഷചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടി സുഖപ്പെട്ടുവരുന്നതായി മേച്ചേരിപ്പടിയിലെ ഉള്ളന്നൂര്‍ മനയിലെ ചികിത്സകര്‍ അവകാശപ്പെട്ടു. അതേ സമയം കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.
ജനവരി 21 ചൊവാഴ്ച രാത്രി ഏഴ് മണിയോടെ പാമ്പ് കടിയേറ്റ ഫാത്തിമയെ മേച്ചേരിപ്പടിയിലെ ഉള്ളന്നൂര്‍ മനയില്‍ തന്നെയാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഒമ്പത് മണിയോടെ സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പുലര്‍ച്ചയോടെ അവശനിലയിലായ ഫാത്തിമയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ഛര്‍ദ്ദിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയത്.
അബോധാവസ്ഥയിലായ കുട്ടി മരിച്ചെന്ന് വൈകീട്ട് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അഛന് മജീദ് മുംബൈയില്‍ നിന്നെത്തുന്നതുവരെ സൂക്ഷിക്കാനായി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോവാനായി എടുക്കുമ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ ചൂടുണ്ടെന്ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് വീണ്ടും ഉള്ളന്നൂര്‍ മനയിലെത്തിച്ചു. കുട്ടി ശ്വാസോഛാസം നടത്തുന്നുണ്ടെന്നും ഇളനീര് കുടിച്ചെന്നും ചികിത്സകര്‍ പറഞ്ഞു. കുട്ടിയുടെ നില ഭേദമാവുന്നുവെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞ് ഒരു തവണ കണ്ണ് തുറക്കുകയും ചെയ്തത്രെ. വീണ്ടും കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റാമോ എന്ന് വാര്‍ത്താ ലേഖകര്‍ മനയിലെ ചികിത്സകരോട് ചോദിച്ചു. ബന്ധുക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിനോട് യാതൊരു വിരോധവും ഇല്ല. പക്ഷേ ആശുപത്രിയിലായി കഴിഞ്ഞാല്‍ ആയുര്‍വേദ രീതിയിലുള്ള മനയിലെ ചികിത്സാരീതി തുടരാനാവില്ല. അവര്‍ വ്യക്തമാക്കി.
അതേ സമയം കുട്ടിയുടെ ശരീരത്തിനുള്ളിലെ പേശി ചുരുങ്ങിയതു കൊണ്ടോ മറ്റോയുണ്ടായ ചലനത്തെയാകാം ജീവന്റെ ലക്ഷണമായി തെറ്റിദ്ധരിച്ചതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. ശാസ്ത്രവിധി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
പാരമ്പര്യമായി വിഷചികിത്സ നടത്തുന്നവരാണ് ഉള്ളന്നൂര്‍ മനയിലെ നമ്പൂതിരിമാര്‍. തൃശൂരില്‍ ഇതുപോലെ പരമ്പരയായി വിഷചികിത്സയും നേത്ര ചികിത്സയും ആന ചികിത്സയും നടത്തുന്ന പല മനകളുമുണ്ട്. ഇവരുടെ ചികിത്സാരീതികള്‍ ഇവര്‍ക്ക് മാത്രമേ അറിയാവൂ. ഈ രീതികള്‍ ഒന്നും തന്നെ എഴുതി വച്ചിട്ടുമില്ല. ചില കുടുംബങ്ങളില്‍ പുരാതനമായ താളിയോലകള്‍ ഉണ്ട്. അന്യം നിന്നുകൊണ്ടിരിയ്ക്കുന്ന ചികിത്സാ രീതിയാണ് ഇത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications