കേരളത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കും
ആരോഗ്യകരമായ നയങ്ങളിലൂടെ കേരളത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: ആരോഗ്യകരമായ നയങ്ങളിലൂടെ കേരളത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുമെന്ന് ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വികസനോന്മുഖമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനവരി 25 വെള്ളിയാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
90 മിനുട്ട് നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ആഗോള നിക്ഷേപക സമ്മേളനത്തിന്റെ ഗുണഫലങ്ങള്‍ ഗവര്‍ണര്‍ വിശദീകരിച്ചു. ഈ വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വത്ക്കരണം ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിയ്ക്കും. നാല് വര്‍ഷം കൊണ്ട് മലയാളം പൂര്‍ണമായും ഔദ്യോഗിക ഭാഷയാക്കും.
സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ട്. മതസംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിരുവനന്തപുരത്ത് പുരാവസ്തു മ്യൂസിയവും കണ്ണൂരില്‍ സ്പോര്‍ട്സ് കോംപ്ലക്സും തുടങ്ങും. കേന്ദ്രസഹായത്തോടെയാണ് സ്പോര്‍ട്സ് കോംപ്ലക്സ നിര്‍മിക്കുക. യുവാക്കള്‍ക്കായി കര്‍മ പദ്ധതി തയ്യാറാക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications