കേരളം ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങും
തിരുവനന്തപുരം: കേരളം ഈ വര്‍ഷം ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങും. ജനവരി 24 വെള്ളിയാഴ്ച ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ ലോട്ടറി വഴി നേരിട്ടും പരോക്ഷമായും ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്. ഏകദേശം 2.5 ലക്ഷത്തില്‍ അധികം പേര്‍ക്ക് ലോട്ടറി തൊഴില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതലും സമൂഹത്തില്‍ സാമ്പത്തികമായി പിറകില്‍ നില്ക്കുന്നവരാണ്. - ഗവര്‍ണര്‍ സിക്കന്ദര്‍ ഭക്ത് പറഞ്ഞു.
ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങും. ഇതുവഴി സര്‍ക്കാരിന്റെ നികുതിയേതര വരുമാനം ഗണ്യമായി വര്‍ധിക്കും. - ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications