കൂപ്പര്‍ ഇന്ത്യ വിട്ടു
മുംബൈ: മിഷണറി ജോസഫ് കൂപ്പര്‍ ജനവരി 23 വ്യാഴാഴ്ച അമേരിക്കയിലേക്ക് മടങ്ങി. ബുധനാഴ്ച കേരളം വിട്ട കൂപ്പര്‍ മുംബൈയില്‍ നിന്നാണ് അമേരിക്കയിലേക്ക് പോയത്.
വിസാനിയമം ലംഘിച്ച് മതപ്രചാരണം നടത്തിയതിനാല്‍ രാജ്യം വിട്ടുപോവണമെന്ന് അധികൃതര്‍ കൂപ്പറോട് ആവശ്യപ്പെട്ടിരുന്നു.
കിളിമാനൂരില്‍ പട്ടികജാതി കോളനിയില്‍ സുവിശേഷ പ്രസംഗം നടത്തി മടങ്ങുമ്പോള്‍ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൂപ്പറെ ആക്രമിച്ചിരുന്നു.












Click it and Unblock the Notifications