Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിദാനന്ദന്‍ ഫാസിസ്റ്: മുകുന്ദന്‍

കോഴിക്കോട്: സാഹിത്യമേഖലയില്‍ കഴിവും കരുത്തും തെളിയിച്ചവരെപ്പോലും അക്കാദമിയുടെ അയലത്തെത്താന്‍ അനുവദിക്കാത്ത സച്ചിദാനന്ദനാണ് യഥാര്‍ത്ഥ ഫാസിസ്റെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍.

പതിറ്റാണ്ടുകളോളം ചരിത്രകൗണ്‍സില്‍ കയ്യടക്കിവച്ച് വികലമായ ചരിത്രം അടിച്ചേല്പിച്ച ഇടതു ചരിത്രകാരന്മാരുടെ ശൈലിയും ശബ്ദവുമാണ് കേന്ദ്ര സാഹിത്യഅക്കാദമി സെക്രട്ടറിയുടേത്. - മുകുന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തികസഹായംകൊണ്ടാണ്ട് സാഹിത്യ, നാടക, ലളിതകലാ അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ഉള്ളവര്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. - മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ അരാഷ്ട്രീയമാണെന്ന് അവകാശപ്പെടുകയും അതിന്റെ തലപ്പത്തുള്ളവര്‍ ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകളെ അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+