അവകാശവാദങ്ങള്‍ പൊള്ളയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ എ ഡി ബി വായ്പ ലഭിക്കുന്നതിനും ആഗോള നിക്ഷേപക സമ്മേളനം നടത്തുന്നതിനുമുള്ള ന്യായീകരണങ്ങളാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
ജനവരി 24 വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍.
എ ഡി ബി വായ്പ സംബന്ധിച്ചതെല്ലാം സുതാര്യമായിരിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊള്ളായാണെന്ന് നയപ്രഖ്യാപന പ്രസംഗത്തോടെ വ്യക്തമായിയെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് പറഞ്ഞു. എ ഡി ബിയുമായി ഒരു കരാറില്‍ ഒപ്പിട്ടുകഴിഞ്ഞെന്ന് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സര്‍ക്കാര്‍ ആദ്യമായി പറഞ്ഞു.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെയും പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം കേന്ദ്രത്തിന്റെ ഇറക്കുമതി നയമാണെന്ന വസ്തുത വ്യക്തമാക്കാതെ കേന്ദ്രത്തെ പ്രകീര്‍ത്തിക്കുകയാണ് ചെയ്തത്. വെള്ളപ്പൊക്ക, വരള്‍ച്ച ദുരിശ്വാസത്തിന് ഒരു പൈസ പോലും കേന്ദ്രം നല്‍കിയിട്ടില്ല.
പദ്ധതി ആസൂത്രണം കൃത്യമായി നടപ്പിലാക്കാനാവാത്ത സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്ന് അവകാശപ്പെടുന്നത്. മൊത്തം പദ്ധതിയുടെ അമ്പത് ശതമാനമേ ചെലവഴിക്കാനായിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനാണ് നീക്കമെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ സൂചന- അച്യുതാനന്ദന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications