ടെലിഫോണ്‍ നിരക്ക് പുതുക്കും
ജനവരി: അടിസ്ഥാന ടെലിഫോണ്‍ നിരക്ക് പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനവരി 25 ശനിയാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
ടെലിഫോണ്‍ കാളുകളുടെ നിരക്ക്, മാസവാടക, മൊബൈലില്‍ നിന്നും അടിസ്ഥാനഫോണിലേക്ക് കാളുകള്‍ സ്വീകരിക്കുന്നതിനും അയക്കുന്നതിനും ഉള്ള നിരക്ക് എന്നിവയില്‍ മാറ്റം വരുത്താനാണ് തീരുമാനം.
പൊതുജനങ്ങളില്‍ നിന്ന് കാര്യമായ എതിര്‍പ്പുണ്ടാകുമെന്നതിനാല്‍ നിരക്ക് കാര്യമായി കൂടില്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാല്‍ അടിസ്ഥാനഫോണ്‍ വഴിയുള്ള സേവനം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ജനം അംഗീകരിക്കുമെന്നും അഭിപ്രായമുണ്ട്.
ടാറ്റയും റിലയന്‍സും അടിസ്ഥാന ഫോണ്‍ മേഖലയിലേക്ക് കടന്നതിനാലും മൊബൈല്‍ കമ്പനികള്‍ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിനാലും ഈ ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിരക്കുകള്‍ ആകാംക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്.












Click it and Unblock the Notifications