സ്വാശ്രയ കോളജ്: ബില്‍ കൊണ്ടുവരും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ 75 ശതമാനം മാനേജ്മെന്റ് ക്വാട്ടയാണെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ നല്‍കുന്ന ഹര്‍ജി പരാജയപ്പെട്ടാല്‍ ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
കോളജുകളെ നിയന്ത്രിക്കുന്നതിനും പ്രവേശനത്തിലെ കാലതാമസം ഒഴിവാക്കുന്നതിനുമുള്ള ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കും.
ഹൈക്കോടതി വിധി സ്റേ ചെയ്യാന്‍ അടുത്തയാഴ്ച സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. വിധി സ്റേ ചെയ്തില്ലെങ്കില്‍ 75 ശതമാനം സീറ്റില്‍ മാനേജ്മെന്റ് നേരിട്ട് പ്രവേശനം നടത്തുമെന്നതിനാലാണിത്.
ബാക്കി 25 ശതമാനം സീറ്റിലേക്ക് പ്രവേശനം നടത്താന്‍ രണ്ടാഴ്ചയ്ക്കകം പ്രവേശന പരീക്ഷാ കമ്മിഷണര്‍ ലിസ്റ് നല്‍കണം. ഇത് വൈകിയില്‍ 25 ശതമാനം സീറ്റിലേക്കും മാനേജ്മെന്റ് പ്രവേശനം നടത്തും. ഇത് ഒഴിവാക്കാനാണ് ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications