സര്‍ക്കാര്‍ മൊബൈല്‍: ഇന്‍കമിംഗ് ഫ്രീ
ദില്ലി: ബിഎസ്എന്‍എലിന്റെയും എംഎടിഎന്‍എല്ലിന്റെയും മൊബൈല്‍ഫോണുകളില്‍ ഇന്‍കമിംഗ് കാളുകള്‍ സൗജന്യമാക്കി. നേരത്തെ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മൊബൈല്‍-ടു-മൊബൈല്‍ ഇന്‍കമിംഗ് സൗജന്യമാക്കിയിരുന്നു.
എന്നാല്‍ ബിഎസ്എന്‍എല്‍ മൊബൈലില്‍ ഏത് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികള്‍ മാത്രമല്ല, സാധാരണ ഫോണുകളില്‍ നിന്നോ വയര്‍ലെസ് ഫോണുകളില്‍ നിന്നുള്ള വിളികളും സ്വീകരിക്കുന്നതിന് പണം നല്കേണ്ട. ഇനി ബിപിഎല്‍, എസ്കോടെല്‍, ഹച്ച്, എയര്‍ടെല്‍, സ്പൈസ് തുടങ്ങി ഏത് സ്വകാര്യ മൊബൈലില്‍ നിന്നും ബിഎസ്എന്‍എല്ലിലേക്കുള്ള വിളികള്‍ സൗജന്യമായി സ്വീകരിക്കാം.
ടെലികോം റഗുലേറ്ററി ചെയര്‍മാന്‍ എം.എസ്. വര്‍മ്മയാണ് ഇത് സംബന്ധിച്ച് ജനവരി 25 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications