Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനെതിരെ കരുണാകരന്‍

കൊല്ലം: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ തന്നെ സഹകരിപ്പിക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ജനവരി 25 ശനിയാഴ്ച കൊല്ലം പ്രസ് ക്ലബിന്റെ പുതുക്കിയ സമ്മേളന ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇടപെടണമെന്നുണ്ടെങ്കിലും തന്നെ സഹകരിപ്പിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നും കരുണാകരന്‍ പറഞ്ഞു.

55,000 കോടിയില്‍ തുടങ്ങിയ ജിം ഇപ്പോള്‍ 6,000 കോടിയില്‍ എത്തിനില്ക്കുകയാണ്. 3,000 കോടിയില്‍ തുടങ്ങിയ എഡിബി വായ്പ ഇപ്പോള്‍ 600 കോടിയില്‍ എത്തിനില്ക്കുന്നു. മുഖ്യമന്ത്രിയെപ്പോലെ താന്‍ ഒരു തത്വചിന്തകനല്ല. പാര്‍ട്ടിയെ തള്ളിപ്പറഞ്ഞുകൊണ്ട് വികസനം കൊണ്ടുവരുന്ന കാര്യത്തില്‍ തനിക്ക് താല്പര്യമില്ലെന്നും കരുണാകരന്‍ പറഞ്ഞു.

പ്രസ്ക്ലബ് ഹാള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി അന്തരിച്ച മനോരമ ഫൊട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+