ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നു
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഭൈരോണ്‍ സിങ് ശെഖാവത്ത് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നു.
ജനവരി 31 ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തും. വൈകീട്ട് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് എത്തുന്നത്.
ഫെബ്രുവരി ഒന്നിന് രാവിലെ വ്യോമസേനാ ഹെലികോപ്റ്ററില്‍ കോട്ടയത്തേക്കും അവിടെനിന്ന് കുമരകത്തേക്കും പോകും. രണ്ടിന് ഉച്ചയ്ക്ക് കോട്ടയത്തുനിന്ന് ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് പോകും. അയിരൂര്‍ ചെറുകോല്‍പുഴയില്‍ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
ചെറുകോല്‍ പുഴയില്‍ നിന്ന് കുമരകത്ത് തിരിച്ചെത്തും. മൂന്നിന് കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ഉപരാഷ്ട്രപതി ഉച്ചയ്ക്കുശേഷം കൊച്ചിയിലെത്തി ദില്ലിയ്ക്ക് മടങ്ങും.












Click it and Unblock the Notifications