ഗുജറാത്ത് ദുരന്തത്തിന് രണ്ട് വയസ്സ്
അഹമ്മദാബാദ്: ഗുജറാത്തിലെ ജനങ്ങളുടെ മനസ്സില്‍ നടുക്കത്തിന്റെ ഓര്‍മ്മകളുണര്‍ത്തി മറ്റൊരു റിപ്പബ്ലിക് ദിനം കൂടി. 2001 ജനവരി 26നാണ് 13,000 പേരെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ ഗുജറാത്തിലെ ഭൂകമ്പം ഉണ്ടായത്.
പക്ഷെ കുറെയാളുകള്‍ നടുക്കത്തില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന കാഴ്ചയും കാണാം. പലരും വീണ്ടും ബഹുനിലക്കെട്ടിടങ്ങളിലേക്ക് താമസം മാറ്റിയിരിക്കുന്നു. ഭൂകമ്പത്തില്‍ ഏറ്റവുമധികം നാശം വിതച്ചത് തകര്‍ന്നുവീണ ബഹുനിലക്കെട്ടിടങ്ങളായിരുന്നു. ഇതിനെ തുടര്‍ന്ന് കുറെക്കാലമായി ആളുകള്‍ ബഹുനിലക്കെട്ടിടങ്ങളില്‍ കഴിയാന്‍ ഭയപ്പെട്ടിരുന്നു.
ഭൂകമ്പത്തെ അതിജീവിക്കാവുന്ന കെട്ടിടങ്ങളില്‍ ഫ്ലാറ്റിന് തീവിലയാണ്. അതുകൊണ്ട് പലരും പഴയ ബഹുനിലക്കെട്ടിടങ്ങളിലേക്ക് തന്നെ മടങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.












Click it and Unblock the Notifications