ഒ.വി. വിജയന് പത്മഭൂഷണ്‍
ദില്ലി: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒ.വി. വിജയനും കൂടിയാട്ടം വിദഗ്ധന്‍ അമ്മന്നൂരിനും കര്‍ണ്ണാടകസംഗീതജ്ഞന്‍ തൃശൂര്‍ വി. രാമചന്ദ്രനും പത്മഭൂഷണ്‍.
പത്മശ്രീ ബഹുമതി ലഭിച്ചവരില്‍ മലയാളത്തിന്റെ നടി സുകുമാരിയും ഉള്‍പ്പെടുന്നു.
രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നാല് പേര്‍ക്കാണ്. നര്‍ത്തകി സൊനാല്‍ മാന്‍സിങ്, സാഹിത്യകാരന്‍ ബല്‍റാം നന്ദ, മുന്‍ സിക്കിം മുഖ്യമന്ത്രി കസി ലെന്ദൂപ് ദോര്‍ജി, ആയുര്‍വേദ കുലപതി വൈദ് ബൃഹസ്പതി ദേവ് ത്രിഗുണ എന്നിങ്ങനെ നാലു പേര്‍ക്ക്.
ആകെ 34 പേര്‍ക്ക് പത്മഭൂഷണ്‍ ഉണ്ട്. ഇവരില്‍ നടന്‍ നസിറുദ്ദീന്‍ ഷാ, പത്രപ്രവര്‍ത്തകരായ പ്രഭു ചാവ്ല, ടി.വി.ആര്‍. ഷേണായി, വ്യവസായികളായ ഹരിശങ്കര്‍ സിംഘാനിയ, ജംഷഡ് ഗോദ്റെജ്, ഗസല്‍ ഗായകന്‍ ജഗജിത് സിംഗ്, ഹൃദ്രോഗവിദഗ്ധന്‍ പുരുഷോത്തം ലാല്‍, നൃത്തപ്രതിഭ പത്മസുബ്രഹ്മണ്യം, കര്‍ണ്ണാടക സംഗീതജ്ഞന്‍ ടി.വി. ശങ്കരനാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications