ദേശീയ തോട്ട വികസന ബാങ്ക് വേണം
കോയമ്പത്തൂര്‍: ദേശീയ തോട്ട വികസന ബാങ്ക് തുടങ്ങണമെന്ന് തോട്ടമുടമകളുടെ സംഘടനയായ ഉപാസി (യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ) ആവശ്യപ്പെട്ടു.
കാര്‍ഷീക രംഗത്തെ വികസനത്തിനായി ഇപ്പോള്‍ നിലവിലുള്ള നബാര്‍ഡിന്റെ മാതൃകയിലാവണം ഈ ബാങ്ക്. കേന്ദ്ര ബജറ്റിന് മുമ്പ് സര്‍ക്കാരിന് നല്‍കാനുള്ള നിര്‍ദ്ദേശങ്ങളിലാണ് ഉപാസി ഇങ്ങനെ ആവശ്യപ്പെട്ടത്.
ഇപ്പോള്‍ തോട്ടങ്ങള്‍ക്ക് സാമ്പത്തിക സൗകര്യം ലഭ്യമാക്കുകയും നബാര്‍ഡിന്റെ ജോലിയാണ്. തോട്ടം എന്നത് അടിസ്ഥാനപരമായി കൃഷിയാണെങ്കിലും ഒട്ടേറെ മറ്റ് പ്രധാന കാര്യങ്ങള്‍ തോട്ടം നടത്തിപ്പിലുണ്ട്. അതുകൊണ്ട് ഇതിനെ സാധാരണ കൃഷിയായി കാണാനാവില്ല. തോട്ടങ്ങളില്‍ നിന്ന് ഫലം കിട്ടിതുടങ്ങാന്‍ കൂടുതല്‍ കാലം വേണ്ടിവരും. തോട്ടങ്ങളില്‍ നിന്ന് ദീര്‍ഘ കാലം ഫലം കിട്ടുകയും ചെയ്യും. അതുകൊണ്ട് ഇതിനെ വ്യവസായമെന്ന നിലയിലാണ് കാണേണ്ടത്.
തോട്ടമുടമകള്‍ കൃഷിമാത്രമല്ല ചെയ്യുന്നത്. കൃഷി ഉല്പന്നങ്ങളെ സംസ്കരിച്ച് മികച്ച ഉല്പന്നങ്ങളാക്കുന്ന വ്യാവസായിക വൃത്തിയും ഇവര്‍ ചെയ്യുന്നുണ്ട്. ഇത്തരം ഉല്പന്നങ്ങളില്‍ നിന്ന് സര്‍ക്കാരിന് വിദേശ നാണ്യവും കിട്ടുന്നുണ്ട്. ഉപാസി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.












Click it and Unblock the Notifications