ഭവാനിയിലെ അണയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം
കോയമ്പത്തൂര്‍: കേരളം ഭവാനിപുഴയില്‍ അണകെട്ടുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം.
തമിഴ്നാട് പ്രതിപക്ഷ പാര്‍ട്ടികളിലെ ഏകദേശം 7000 പേരാണ് അണകെട്ടുന്നതില്‍ പ്രതിഷേധിച്ച് ജനവരി 27 ന് നിരാഹാര സമരം നടത്തിയത്. കോയമ്പത്തൂര്‍, ഈറോഡ് പ്രദേശങ്ങളിലുള്ളവരാണ് സമരത്തിന് എത്തിയത്.
ബി ജെ പി നേതാക്കള്‍ പൊതുവേ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തില്ലെങ്കിലും ലോക്സഭാ അംഗം കൂടിയായ ബി ജെ പി നേതാവ് സി പി രാധാകൃഷ്ണന്‍ തിരുപ്പൂരില്‍ നടന്ന യോഗത്തില്‍ പ്രസംഗിച്ചു.
സത്യമംഗലം, ഗോപിചെട്ടിപാളയം, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിരാഹാര സമരം നടന്നത്. തമിഴ്നാടിന് വെള്ളം നിഷേധിയ്ക്കുന്ന ഈ നീറുന്ന പ്രശ്നത്തില്‍ ജയലളിത സര്‍ക്കാര്‍ മൗനം പാലിയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications