Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാമോദരന്‍പോറ്റിക്ക് ആദരാഞ്ജലി

തിരുവനന്തപുരം: അന്തരിച്ച മുന്‍ സ്പീക്കര്‍ ഡി. ദാമോദരന്‍പോറ്റിയ്ക്ക് നിയമസഭായോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി ജനവരി 27 തിങ്കളാഴ്ച ചേര്‍ന്ന നിയമസഭായോഗം മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

പോറ്റി രാഷ്ട്രീയ, സാമൂഹ്യ, ആത്മീയ രംഗങ്ങളില്‍ നല്കിയ സംഭാവനകളെ നേതാക്കള്‍ അനുസ്മരിച്ചു. സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മുഖ്യമന്ത്രി എ.കെ. ആന്റണി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കിയ രാഷ്ട്രീയനേതാക്കളുടെ അവസാനകണ്ണികളിലൊരാളായിരുന്നു ദാമോദരന്‍ പോറ്റിയെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. രാഷ്ട്രീയപ്രതിസന്ധികളുടെ കാലഘട്ടത്തിലും സഭയെ ശാന്തമായി നയിക്കാന്‍ ദാമോദരന്‍ പോറ്റിക്ക് കഴിഞ്ഞിരുന്നതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

രാവിലെ യോഗം ചേര്‍ന്ന സഭ ഒരു നിമിഷം മൗനം പാലിച്ചു. രണ്ടുമാസം മുമ്പാണ് ദാമോദരന്‍ പോറ്റി അന്തരിച്ചത്. 1967 മുതല്‍ 1970 വരെ ദാമോദരന്‍ പോറ്റി സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ സ്ഥാപകാംഗം കൂടിയായിരുന്നു ദാമോദരന്‍ പോറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+