ചെറുകോല്‍പുഴ സംഗമം ഫെബ്രുവരി രണ്ടിന്
കോട്ടയം: ചെറുകോല്‍പുഴ ഹിന്ദുമത സംഗമം ഫെബ്രുവരി രണ്ടിന് തുടങ്ങും. ഒന്‍പതിനാണ് അവസാനിയ്ക്കുന്നത്.
പമ്പാ മണല്‍തീരത്ത് നടക്കുന്ന ഈ സംഗമം ഉപരാഷ്ട്രപതി ഭൈരോണ്‍ സിഗ് ഷെഖാവത്ത് ഉല്‍ഘാടനം ചെയ്യും. രണ്ടാം തീയതി വൈകീട്ട് മൂന്നിനാണ് ഉല്‍ഘാടനം. കേന്ദ്ര നഗര വകുപ്പ് സഹ മന്ത്രി ഒ രാജഗോപാല്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരിയ്ക്കും. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദ മഹാരാജ്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, രമേശ് ചെന്നിത്തല എം. പി എന്നിവരും ചടങ്ങില്‍ സംസാരിയ്ക്കും.
വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ പന്മനയിലെ സമാധിയില്‍ നിന്ന് ദീപം കൊളുത്തിക്കൊണ്ടാണ് ഈ സമ്മേളനംവര്‍ഷംതോറും തുടങ്ങുന്നത്. ദീപം ഫിബ്രവരി രണ്ടിനാണ് ചെറുകോല്‍പുഴയിലെത്തുന്നത്.
സംഗമത്തോടനുബന്ധിച്ച് യുവ സമ്മേളനം, വനിതാ സമ്മേളനം എന്നിവ നടക്കുന്നുണ്ട്.
സമാപന സമ്മേളനം സംസ്ഥാന ധനകാര്യ മന്ത്രി കെ ശങ്കര നാരായണന്‍ ഉല്‍ഘാടനം ചെയ്യും.












Click it and Unblock the Notifications