ഒടുവില്‍ ഫാത്തിമയെ അടക്കം ചെയ്തു
തൃശൂര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചശേഷവും ജീവന്റെ തുടിപ്പ് കണ്ട കുട്ടിയെ ഒടുവില്‍ മരിച്ചതായി തീര്‍പ്പ് കല്പിച്ച് അടക്കം ചെയ്തു.
പാമ്പ് കടിച്ച കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിട്ടും ജീവന്റെ തുടിപ്പ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരാണ് കുട്ടിയെ ഉള്ളന്നൂര്‍ മനയിലെ വിഷചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ സ്വന്തം വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. മനയിലെ വിമല തമ്പുരാട്ടി എന്ന വിഷ ചികിത്സക നാല് ദിവസം ശ്രമിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ ശരീരം അടക്കം ചെയ്തത്.
ഫാത്തിമ എന്ന കുട്ടിയുടെ ശരീരം പരിശോധിയ്ക്കാനായി തൃശൂര്‍ കളക്ടര്‍ ഒരുസംഘം ഡോക്ടര്‍മാരെ അയച്ചിരുന്നു. ഫാത്തിമയുടെ വീട്ടിലെത്തി അവര്‍ പരിശോധന നടത്തി. ഫാത്തിമ ജനവരി 22 ന് തന്നെ മരിച്ചെന്നാണ് അവര്‍ വീണ്ടും വിധിച്ചത്. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫാത്തിമയുടെ ശരീരം വീണ്ടും മനയിലേയ്ക്ക് കൊണ്ട് പോയി. 25 ന് രാത്രി വരെ ഫാത്തിമയെ വിമല തമ്പുരാട്ടിയും മറ്റ് രണ്ട് പേരും പരിശോധിച്ചു. തുടര്‍ന്നാണ് അവരും കൈയൊഴിഞ്ഞത്.
തുടര്‍ന്ന് ഫാത്തിമയുടെ ശരീരം പണ്ടരക്കാട് മുസ്ലിം പള്ളിയില്‍ അടക്കം ചെയ്തു.












Click it and Unblock the Notifications