കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സ്പ്രസ് ഹൈവേ: 50 ശതമാനം സര്‍ക്കാരിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേയില്‍ സംസ്ഥാനത്തിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവും. സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയും മറ്റും കണക്കിലെടുത്താണ് ഈ ഉയര്‍ന്ന ഓഹരി പങ്കാളിത്തം സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.

പദ്ധതിയെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് വിശദീകരിയ്ക്കവേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഇത് വ്യക്തമാക്കിയത്. ആഗോള നിക്ഷേപക സമ്മേളനം വഴി സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതികളില്‍ നിയമസഭാ അംഗങ്ങള്‍ക്ക് ഉള്ള സംശയം ഒഴിവാക്കാനായാണ് ഈ വിശദീകരണ പരിപാടി നടത്തിയത്. വിവിധ പദ്ധതികളെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാസര്‍കോട് വരെയാണ് ഈ എക്സ്പ്രസ് ഹൈവേ. അതിവേഗ റോഡായിരിയ്ക്കും ഇത്. 507 കിലോമീറ്റര്‍ പാതയില്‍ കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമേ റോഡില്‍ നിന്ന് പുറത്തേയ്ക്ക് കടക്കാനുള്ള സൗകര്യമുണ്ടാവൂ. വിവിധ വേഗതകളില്‍ ഓടിയ്ക്കാവുന്ന പാതകളാണ് ഇതിന്റെ ഒരു സവിശേഷത. ജനവാസം കുറഞ്ഞ ഉള്‍നാടുകള്‍ വഴിയായിരിയ്ക്കും ഈ പാത പോവുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X