ഡിജിപിയുടെ അപേക്ഷ തള്ളി
കൊച്ചി: സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്യാനൊരുങ്ങുന്ന സിഐടിയു നേതാക്കള്‍ക്ക് നോട്ടീസയക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി കെ.ജെ. ജോസഫ് നല്കിയ അപേക്ഷ ഹൈക്കോടതി തള്ളി. ജനവരി 27 തിങ്കളാഴ്ചയാണ് ഈ കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഡിജിപിയുടെ അപേക്ഷ തള്ളിയത്.
സിഐടിയു നേതാവ് പി.കെ. ഗുരുദാസന്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ അപേക്ഷ തള്ളുന്നതെന്ന് ചീഫ് ജസ്റിസും എസ്.എല്‍. ഗുപ്തയുടെ ജസ്റിസ് രാമചന്ദ്രനും അറിയിച്ചു.
പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ സമരം ചെയ്യാന്‍ പാടൂ എന്ന് കാണിച്ച് സിഐടിയു നേതാക്കള്‍ക്ക് നോട്ടീസ് അയക്കണമെന്നതായിരുന്നു ഡിജിപിയുടെ ആവശ്യം. സിഐടിയു ഒരിക്കലും പൊതുജീവിതം തകര്‍ത്തുകൊണ്ട് സമരം ചെയ്യില്ലെന്ന് സിഐടിയുവിന് വേണ്ടി ഹാജരായ അഡ്വ. കെ. ജനാര്‍ദ്ദനക്കുറുപ്പ് നേരത്തെ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഡി ജി പി യുടെ ആവശ്യം തള്ളിയത്.












Click it and Unblock the Notifications