കുറഞ്ഞ വിലയ്ക്ക് അദ്ധ്യാപകര്‍ക്ക് കമ്പ്യൂട്ടര്‍
ത ിരുവനന്തപുരം: അദ്ധ്യാപകര്‍ക്ക് സഹായ വിലയ്ക്ക് കമ്പ്യൂട്ടര്‍ നല്‍കാന്‍ കെല്‍ട്രോണും സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും യോജിയ്ക്കുന്നു.
കമ്പ്യൂട്ടര്‍ ആവശ്യമുള്ള അദ്ധ്യാപകര്‍ക്ക് കെല്‍ട്രോണില്‍ നിന്ന് അത് വാങ്ങാനായി എസ് ബി ടി വായ്പ നല്‍കും. കെല്‍ട്രോണ്‍ മാനേജിഗ് ഡയറക്ടര്‍ വി. രാംകുമാറാണ് ഇത് അറിയിച്ചത്. സംസ്ഥാനത്ത് വിവര സാങ്കേതിക വിദ്യ പ്രചരിപ്പിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. 10,000 രൂപ വായ്പയ്ക്ക് 84 മാസം 179 രൂപ വച്ചാണ് തിരിച്ചടവ്.
വിവിധ സൗകര്യങ്ങളുള്ളകമ്പ്യൂട്ടറുകള്‍ക്ക് വിവിധ വിലയാണ്. കെല്‍ട്രോണ്‍ പ്രൈഡ് എന്ന പേരിലുള്ളതാണ് എറ്റവും കുറഞ്ഞവിലയ്ക്കുള്ള കമ്പ്യൂട്ടര്‍. വില 21,350 രൂപ. കെല്‍ട്രോണ്‍ ക്ലാസിക്ക് സൂപ്പര്‍ ആണ് ഏറ്റവും വില കൂടിയത്. 46,5000 രൂപ. ഇവയെല്ലാം ഇന്റല്‍ പ്രോസസര്‍ ഉള്ളവയാണ്. എന്നാല്‍ എ എം ഡി പ്രോസസര്‍ ഉള്ള കുറഞ്ഞ വിലയ്ക്കുള്ളകമ്പ്യൂട്ടറുകളും കെല്‍ട്രോണില്‍ നിന്ന് കിട്ടും.
സ്കാനര്‍, ടി വി ട്യൂണര്‍, വെബ് കാം, യു പി എസ് എന്നിവയും കെല്‍ട്രോണ്‍ വില്‍ക്കുന്നുണ്ട്.


Click it and Unblock the Notifications