ഡി ജി പി യുടെ നടപടി തെറ്റ്: മുരളീധരന്‍
തിരുവനന്തപുരം: ഡി ജി പി സി ഐ ടി യു നേതൃത്ത്വത്തിന് നിര്‍ദ്ദേശം അയച്ചത് തെറ്റായ നീക്കമെന്ന് കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരന്‍.
ജനവരി 28 ന് സി ഐ ടി യു നടത്തുന്ന പ്രതിഷേധദിനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്ന് കാണിച്ചാണ് ഡി ജി പി സി ഐ ടി യു നേതൃത്ത്വത്തിന് കത്ത് അയച്ചത്.
ഈ രീതി അംഗീകരിച്ചാല്‍ വരും ദിവസങ്ങളില്‍ ഡി ജി പി കെ പി സി സി പ്രസിഡണ്ടിനും ഇത്തരത്തിലുള്ള കത്ത് അയച്ചെന്ന് വരും. അങ്ങനെ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തനിയ്ക്ക് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
വിദേശയാത്രകഴിഞ്ഞ് മടങ്ങിയെത്തിയ മുരളീധരന്‍ വാര്‍ത്തലേഖകരോട് സംസാരിയ്ക്കവേയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.












Click it and Unblock the Notifications