സിദ്ധരാജ് ദഡ്ഡ പത്മ ഭൂഷണ്‍ നിരസിച്ചു
പാലക്കാട്: സ്വാതന്ത്യ്ര സമര സേനാനിയായ സിദ്ധരാജ് ദഡ്ഡ പത്മ ഭൂഷണ്‍ നിരസിച്ചു. 2003 ജനവരി 25 നാണ് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ദഡ്ഡയ്ക്ക് പത്മ ഭൂഷണ്‍ പ്രഖ്യാപിച്ചത്.
പടിഞ്ഞാറിന്റെ നയങ്ങള്‍ക്ക് വിധേയമായി ഭാരതത്തിലെ ഭരണാധികാരികള്‍ നീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് ദഡ്ഡ പത്മ ഭൂഷണ്‍ നിരസിച്ചത്. ആഗോളീകരണത്തിനും ഉദാരീകരണത്തിനും നാം അടിമപ്പെടുകയാണ്. ദഡ്ഡ പറയുന്നു. ഇതിനെതിരെ പ്രതിഷേധിക്കാതിരിയ്ക്കാനാവില്ല.
പാലക്കാട്ട് പ്ലാച്ചിമടയില്‍ കൊക്കൊ കോള ഫാക്ടറിയ്ക്കെതിരെ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അവിടെനിന്ന് തുടങ്ങുന്ന ആഗോളീകരണത്തിനെതിരെയുള്ള ദേശീയ പ്രചാരണ പദ്ധതി ഉല്‍ഘാടനം ചെയ്തുകൊണ്ടാണ് ദഡ്ഡ താന്‍ പത്മ ഭൂഷണ്‍ നിരസിയ്ക്കുന്ന കാര്യം അറിയിച്ചത്.
രാഷ്ട്രത്തെ രക്ഷിയ്ക്കൂ, രാഷ്ട്രത്തെ സൃഷ്ടിയ്ക്കൂ എന്ന മുദ്രാവാക്യവുമായാണ് പ്രചാരണ പദ്ധതി തുടങ്ങുന്നത്. മേധാ പട്കറാണ് പ്രചാരണ പരിപാടിയ്ക്ക് നേതൃത്ത്വം കൊടുക്കുന്നത്. ജനകീയ സംഘടനകളുടെ ദേശീയ സഖ്യം എന്ന മുന്നണിയാണ് പ്രചാരണ പരിപാടി സംഘടിപ്പിയ്ക്കുന്നത്.
ജയ്പൂര്‍ കാരനാണ് ദഡ്ഡ . എന്നെപ്പോലെ ഒട്ടേറെപ്പേര്‍ പോരാടി നേടിയതാണ് ഈ സ്വാതന്ത്യ്രം. അത് ഇന്ന് നഷ്ടപ്പെടുത്തുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു ആദരവ് സ്വീകരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. ദഡ്ഡ യോഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications