മുഫ്തി സമാധാനം നല്കുന്നു: താരിഗാമി
കോഴിക്കോട്: മുഫ്തി മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തിലുള്ള പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ കശ്മീരില്‍ സമാധാനം നല്കുന്നുവെന്ന് സിപിഎം കശ്മീര്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ആസിഫ് താരിഗാമി. ജനവരി 27 തിങ്കളാഴ്ച എസ്എഫ്ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ എത്തിയതാണ് ഇദ്ദേഹം.
കശ്മീര്‍ താഴ്വരയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ മുഫ്തിക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. - അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനും മുഫ്തിക്ക് ഒരു പരിധിവരെ കഴിയുന്നുണ്ട്. കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ അക്രമം ഒരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പിഡിപി, കോണ്‍ഗ്രസ്, സിപിഎം എന്നിവരുള്‍പ്പെട്ട ഈ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് കഴിയും വേഗം സമാധാനം പുനസ്ഥാപിക്കാന്‍ കഴിയും. അക്രമത്താല്‍ തകര്‍ന്ന കശ്മീരില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദനമര്‍ഹിക്കുന്നതായും താരിഗാമി പറഞ്ഞു.












Click it and Unblock the Notifications