ബിജെപി വയലാര്‍ രവിയ്ക്കെതിരെ
കൊച്ചി: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വല്ലാര്‍പ്പാടം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍. ജനവരി 27 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പത്മനാഭന്‍ ഈ ആരോപണം ഉന്നയിച്ചത്.
വല്ലാര്‍പാടം പദ്ധതി സംബന്ധിച്ച് ജനവരി 29 ബുധനാഴ്ച നടക്കാനിരിക്കുന്ന കേന്ദ്രപ്രതിനിധികള്‍ കൂടി പങ്കെടുക്കുന്ന യോഗം അട്ടിമറിക്കാന്‍ വയലാര്‍ രവി ശ്രമിക്കുകയാണ്. വയലാര്‍ രവി നേതൃത്വം നല്കുന്ന യൂണിയന്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാന്‍ പോവുകയാണ്. വികസനത്തെക്കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അനുയായികള്‍ പക്ഷെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ്. - പത്മനാഭന്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണ് രവിയുടെ ഈ നടപടി. സിഐടിയുവിന്റെ പ്രക്ഷോഭത്തെ തടയാന്‍ ശ്രമിക്കുന്ന ആന്റണി ആദ്യം സ്വന്തം അണികളെത്തന്നെയാണ് നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടത്. ആഗോള നിക്ഷേപകസമ്മേളനം കേരളത്തിന്റെ വികസനം സംബന്ധിച്ച അവസാനവാക്കല്ലെന്നും പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications