Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: ബ്രിട്ടന്റെ കപ്പല്‍ പട ഒരുങ്ങി

നിക്കോസിയ: ബ്രിട്ടന്റെ പ്രധാന യുദ്ധക്കപ്പലുകളെല്ലാം ഇറാഖ് യുദ്ധത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പ്രധാനയുദ്ധക്കപ്പലുകളെല്ലാം സൈപ്രസില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

അക്രോത്റിയില്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് താവളത്തില്‍ യുദ്ധക്കപ്പലുകള്‍ ഒന്നൊന്നായി നങ്കൂരമിട്ടുകൊണ്ടിരിക്കുകയാണ്. 15 കപ്പലുകള്‍ ജനവരി 27 തിങ്കളാഴ്ച ഇവിടെ നങ്കൂരമിടുമെന്ന് ബ്രീട്ടീഷ് താവളത്തില്‍ എത്തുമെന്ന് വക്താവ് റോബ് നീഡ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

ഈ യുദ്ധക്കപ്പല്‍ വ്യൂഹത്തിലെ പ്രധാന പോര്‍വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ കഴിയുന്ന ആര്‍ക് റോയലും ഹെലികോപ്റ്റര്‍ വഹിക്കാന്‍ കഴിവുന്ന ഓഷ്യനും ആണ്. യോര്‍ക്ക്,എഡിന്‍ബര്‍ഗ്, ലിവര്‍പൂള്‍ എന്നീ ഉഗ്രനാശം വിതയ്ക്കാന്‍ കഴിവുള്ള യുദ്ധക്കപ്പലുകളും ഇക്കൂട്ടത്തില്‍ പെടുന്നു. നോര്‍തുബര്‍ലാന്റ്, കോന്‍വാള്‍ എന്നീ യുദ്ധക്കപ്പലുകളും ഇവയില്‍ പെടുന്നു.

ആര്‍ക്ക് റോയല്‍ എന്ന പതാകക്കപ്പലില്‍ മാത്രം 300 ഓളം യുദ്ധവിദഗ്ധര്‍ ഉണ്ട്. 1200 ജോലിക്കാരും. ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഓഷ്യനില്‍ 800 യുദ്ധവിദഗ്ധര്‍ ഉണ്ട്.

ഇവിടെ ഒരാഴ്ചക്കുള്ളില്‍ എല്ലാ കപ്പലുകളും എത്തും. പിന്നീട് സംയുക്തമായി യുദ്ധപരിശീലനം ആരംഭിക്കും- വക്താവ് നീഡ് പറഞ്ഞു. നേരത്തെ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ യുദ്ധപരിശീലനത്തിലായിരുന്നു ഈ യുദ്ധക്കപ്പലുകള്‍. എന്നാല്‍ ഇറാഖുമായി ഒരു യുദ്ധം ആസന്നമായ സാഹചര്യത്തിലാണ് ഈ കപ്പലുകളെയെല്ലാം പ്രധാന താവളത്തിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

നേരത്തെ ബ്രിട്ടന്റെ 26,000 കരസൈനികര്‍ ഗള്‍ഫ് മേഖലയിലേക്ക് പോയിട്ടുണ്ട്. 1991ലും ഇതിന് സമാനമായ സൈനികവിന്യാസമാണ് ബ്രിട്ടന്‍ നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+