Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭവാനിപ്പുഴ: തമിഴ്നാട്ടിലെ കര്‍ഷകര്‍ രംഗത്ത്

കോയമ്പത്തൂര്‍: കേരളം ഭവാനിപ്പുഴയ്ക്ക് കുറുകെ തടയണ കെട്ടുന്ന കേസില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍ സജീവമായി രംഗത്ത് വരുന്നു. വിവിധ കര്‍ഷകസംഘടനകളുടെ ഫെഡറേഷന്‍ (ദി ഫെഡറേഷന്‍ ഓഫ് ഫാമേഴ്സ് അസോസിയേഷന്‍സ് ഓഫ് തമിഴ്നാട്) ആണ് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷക സംഘടനകളുടെ ഫെഡറേഷന്‍ തന്നെ കേരളത്തിന്റെ ഈ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. തല്ക്കാലം തടയണ കെട്ടുന്നത് സ്റേ ചെയ്യണമെന്നതാണ് ഫെഡറേഷന്റെ ആവശ്യം. ഈ കേസില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വയം കക്ഷിചേരണമെന്നും ഫെഡറേഷന്‍ ജനവരി 28 ചൊവാഴ്ച തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ നടപടി ഇരു സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് സഹായകരമാകില്ലെന്ന് ഫെഡറേഷന്‍ വാദിക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും 30 ലക്ഷം കര്‍ഷകരെ ഈ നടപടി ബാധിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ.പി. രാമലിംഗം വാര്‍ത്താലേഖകരോട് പറഞ്ഞു.

കേരളത്തിലെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടുള്ള കര്‍ഷകരുടെ സംഘടനയും തങ്ങള്‍ക്ക് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ടെന്നും രാമലിംഗം പറഞ്ഞു. പുഴയ്ക്ക് കുറുകെ തടയണകെട്ടി പുഴയുടെ ഗതിയെ തന്നെ മാറ്റുന്ന നടപടി കര്‍ഷകരെയല്ല, രണ്ട് ബഹുരാഷ്ട്രകമ്പനികളുടെ മിനറല്‍ വാട്ടര്‍ പ്ലാന്റുകളെ മാത്രമാണ് സഹായിക്കുകയെന്നും രാമലിംഗം പറഞ്ഞു.

ഫെഡറേഷന്‍ ഇതിനെതിരെ നേരിട്ട് രംഗത്ത് വരുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ തലത്തില്‍ പ്രശ്നം പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. അല്ലാതെയുള്ള ഏത് നടപടിയും കാവേരി പ്രശ്നം പോലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കും. കേരള സര്‍ക്കാരുമായി പ്രശ്നം ചര്‍ച്ച ചെയ്യുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ജനവരി 30 വ്യാഴാഴ്ച തമിഴ്നാട് നിയമസഭയില്‍ ജയലളിത ഈ ഭവാനിപ്പുഴ പ്രശ്നത്തില്‍ മറുപടി പറയാനിരിക്കുകയാണ്. ഈ മറുപടി എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ്. ശരിയായ നടപടിയെടുത്തില്ലെങ്കില്‍ കോയമ്പത്തൂരും ഈറോഡിലും ബന്ദുള്‍പ്പെടെയുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും രാമലിംഗം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+