കൊല്‍കത്തയില്‍ ബസ്സപകടം: 50 മരണം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൗറയ്ക്ക് സമീപം ഒരു ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ 50 പേരെങ്കിലും മരിച്ചതായാണ് കരുതുന്നത്.
കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെതുടര്‍ന്ന് തീ പടര്‍ന്ന് പിടിച്ചു. ഹൗറ ജില്ലയിലെ ബലിയാറയ്ക്കു സമീപം 28 ചൊവാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഒറീസ്സയില്‍ നിന്നു വരികയായിരുന്ന ടൂറിസ്റ് ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. മരണസംഖ്യ എത്രയാണെന്ന് പൂര്‍ണ്ണമായും തിട്ടപ്പെടുത്തിയിട്ടില്ല. അനേകം പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ടന്റ് രാജേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications