മുംബൈയില്‍ സ്ഫോടനം
മുംബൈ: മുംബൈയില്‍ ജനവരി 27 തിങ്കളാഴ്ച രാത്രി സ്ഫോടനമുണ്ടായി. വീലെ പാര്‍ലെ സ്റേഷന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 25 ാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഒരു സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ച് അന്വേഷിയ്ക്കാനും കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനുമായി ദില്ലിയില്‍ നിന്ന് ദേശീയ സുരക്ഷാ സേന എത്തുന്നുണ്ട്. പ്രധാന മന്ത്രി വാജ് പേയി 28 ചൊവാഴ്ച മുംബൈ സന്ദര്‍ശിയ്ക്കുന്നുണ്ട്. അതിന് തൊട്ട് മുമ്പ് സ്ഫോടനം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരിയ്ക്കുകയാണ്. സ്ഫോടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications