Get Updates
Get notified of breaking news, exclusive insights, and must-see stories!

സി ഐ ടി യു ഉപരോധം തുടങ്ങി

തിരുവനന്തപുരം: സി.ഐ.ടി.യുവിന്റെ സംസ്ഥാനതല ഉപരോധം ചൊവാഴ്ച രാവിലെ ആരംഭിച്ചു. സെക്രട്ടേറിയറ്റും ജില്ലാ കലക്ട്രേറ്റുകളുമാണ് സി ഐ ടി യു ഉപരോധിയ്ക്കുന്നത്.

സി ഐ ടി യു വിന്റെ ഉപരോധ സമരം നിരോധിയ്ക്കണമെന്ന ഡി ജി പി യുടെ ആവശ്യം ഹൈകോടതി ജനവരി 27 തിങ്കളാഴ്ച തള്ളിയിരുന്നു. ഉപരോധം കാരണം സെക്രട്ടേറിയറ്റിന്റേയും കളക്ടറേറ്റുകളുടെയും പ്രവര്‍ത്തനം തടസപ്പെടുമെന്നാണ് കരുതുന്നത്.

സമരം അക്രമാസക്തമാവില്ലെന്നാണ് സി ഐ ടി യു കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഒഫീസുകളുടെ സാധാരണ പ്രവര്‍ത്തനം തടയാനുള്ള സി ഐ ടിയുവിന്റെ ശ്രമം പൊലീസ് ചെറുത്തേയ്ക്കും. ഇത് അക്രമത്തിന് കാരണമായേയ്ക്കുമെന്നാണ് കരുതുന്നത്. പൊലീസിന് ഈയിടെ കിട്ടിയ ജലതോക്ക് പരീക്ഷിയ്ക്കുന്നത് ഈ സമരത്തിനിടയിലായേയ്ക്കും. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ശക്തിയായി വെള്ളം ചീറ്റിയ്ക്കുകയാണ് ജലതോക്കിന്റെ ഉദ്ദേശം.

തൊഴിലാളികളുടെ ജോലിക്കും കൂലിക്കും സംരക്ഷണം നല്‍കുക, എ.ഡി.ബി. നയങ്ങള്‍ക്കു കീഴടങ്ങുന്ന ആന്റണി സര്‍ക്കാരിന്റെ നയം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം.

രാവിലെ ആറുമണിമുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഉപരോധ സമരം. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തില്‍ അഞ്ചുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.

ജില്ലാ ആസ്ഥാനങ്ങളിലേയ്ക്ക് 28 ചൊവാഴ്ച രാവിലെ തന്നെ പ്രവര്‍ത്തകര്‍ പ്രവഹിച്ചു തുടങ്ങി.

സമരം സമാധാനപരമായി നടത്താന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഗുരുദാസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+