ഉപരോധം സമാധാനപരം
തിരുവനന്തപുരം: സി. ഐ. ടി. യു നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം സമാധാനപരമായിരുന്നു. കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളില്‍ നടത്തിയ ഉപരോധം ഉച്ചവരെ എങ്ങും അക്രമത്തിലെത്തിയില്ല.
സെക്രട്ടേറിയറ്റിനും കളക്ടറേറ്റുകള്‍ക്കും കനത്ത പൊലീസ് കാവലായിരുന്നു. രാവിലെ ആറ് മണിമുതല്‍ തന്നെ പൊലീസ് ഉപരോധം നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപത്ത് കൂടിയുള്ള ഗതാഗതം തടഞ്ഞിരുന്നു. സി ഐ ടി യു ഉപരോധം നടത്തി വിജയിച്ചപ്പോള്‍ ഗതാഗത തടസ്സം കാരണം വലഞ്ഞത് സാധാരണ ജനം മാത്രം.
തിരുവനന്തപുരത്ത് എം. ജി. റോഡില്‍ യൂണിവേഴ്സിറ്റി കോളെജിന് സമീപം വച്ച് തന്നെ പൊലീസ് യാത്രക്കാരെ തടഞ്ഞു. റോഡിന്റെ തെക്ക് ഭാഗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം വച്ചാണ് യാത്രക്കാരെ തടഞ്ഞത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതേ പോലെ കളക്ടറേറ്റിന് ഒരു കിലോമീറ്റര്‍ അകലെ വച്ച് തന്നെ യാത്രക്കാരെ തടഞ്ഞിരുന്നു.
ഉപരോധക്കാര്‍ കൂടിയിരുന്ന പ്രദേശങ്ങളിലെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും എത്താന്‍ ആളുകള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
ആയിരക്കണക്കിന് തൊഴിലാളികളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപരോധത്തിന് എത്തിയത്. കണ്ടോണ്‍മെന്റ് പൊലീസ് സ്റേഷന് മുന്നിലുള്ള ഗേറ്റ് ഒഴിച്ച് സെക്രട്ടേറിയറ്റിന്റെ മറ്റ് മൂന്ന് ഗേറ്റുകളും തൊഴിലാളികള്‍ ഉപരോധിച്ചു. തൊഴിലാളികള്‍ പലരും കുടുംബസമേതമാണ് സമരത്തിന് എത്തിയത്. കണ്ടോണ്‍മെന്റില്‍ തള്ളിക്കയറാന്‍ ശ്രമിച്ച ഏഴ് പേരെ പൊലീസ് അറസ്റ് ചെയ്തു.
സെക്രട്ടേറിയറ്റിന്റെ ഓരോ ഗേറ്റിലും വ്യത്യസ്ഥ തൊഴിലെടുക്കുന്ന സംഘടനകളാണ് ഉപരോധം നടത്തിയത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ കനത്ത പൊലീസ് കാവലായതിനാല്‍ ഗേറ്റിനടുത്ത് പ്രവര്‍ത്തകര്‍ക്ക് എത്താനായില്ല. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗത തടസ്സമുണ്ടാക്കി.
സമാധാനപരമായി സമരം നടത്താന്‍ അനകൂലിച്ചു കൊണ്ടുളള ഹൈക്കോടതി വിധി ഡി.ജി.പി. കെ.ജെ. ജോസഫിന്റെ നടപടിക്കെതിരെയുള്ള മുഖത്തടി മാത്രമല്ല, അത് അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ മുഖത്തടി കൂടിയാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്ന പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപരോധം നടത്തിയവരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജനരോഷത്തെ നിയമം കൊണ്ട് നേരിടാനാവില്ല. പാരമ്പര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന 60 ലക്ഷം തൊഴിലാളികള്‍ പട്ടിണിയിലാണ്്. അത് കണ്ടില്ലെന്ന് നടിയ്ക്കുകയാണ് സര്‍ക്കാര്‍. ഈ പ്രശ്നം പരിഹരിയ്ക്കാനായി സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിയ്ക്കാനാണ് ആന്റണി സര്‍ക്കാരിന്റെ പുറപ്പാട്. തൊഴില്‍ നിയമം തന്നെ മാറ്റാനുള്ള പുറപ്പാടിലാണ് ആന്റണി. ചുമട്ട് തൊഴിലാളി നിയമം മാറ്റിക്കഴിഞ്ഞു. ചുമട്ട് തൊഴിലാളികള്‍ അക്രമികളാണെന്ന് വരുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഇതേ തൊഴിലാളി സമീപനം തുടര്‍ന്നാല്‍ സര്‍ക്കാര്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. അച്ചുതാനന്ദന്‍ പറഞ്ഞു.
വര്‍ക്കല രാധാകൃഷ്ണന്‍ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എം.വിജയകുമാര്‍, എ.സമ്പത്ത് തുടങ്ങിയവര്‍ തിരുവനന്തപുരത്ത് തൊഴിലാളികളെ അഭിസംബോധന ചെയ്തു.
എറണാകുളത്തെ സിവില്‍ സ്റേഷന്‍ ഉപരോധം സി.ഐ.ടി.യു നേതാവ് എം.കെ. പാന്ഥെ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സിവില്‍ സ്റേഷനിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച 140 പേരെ പൊലീസ് അറസ്റ് ചെയ്തത് ഇടയ്ക്ക് സംഘര്‍ഷാവസ്ഥയുണ്ടാക്കി.
കോഴിക്കോട് സിവില്‍ സ്റേഷനിലേയ്ക്ക് തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിവാദ്യം അര്‍പ്പിച്ചു. ആലപ്പുഴയില്‍ പി.കെ.ഗുരുദാസനും തൃശൂരിലും മുഖ്യമന്ത്രി നായനാരും സി.ഐ.ടി.യു ഉപരോധം ഉദ്ഘാടനം ചെയ്തു.
ി












Click it and Unblock the Notifications