യുവതികളുടെ ആത്മഹത്യ 109
തിരുവനന്തപുരം: കഴിഞ്ഞ 20 മാസത്തിനുള്ളില്‍ കേരളത്തില്‍ 109 യുവതികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ വിവാഹിതരായി അധികകാലമാവുന്നതിന് മുമ്പാണ് ആത്മഹത്യ ചെയ്തത്.
ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇത് വെളിപ്പെടുത്തിയത്.
കേരളത്തില്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് അക്രമങ്ങള്‍.
ബലാല്‍സംഗം315 എണ്ണം
ബലാല്‍സംഗത്തിന് ഇരയായവരില്‍ 165 പേര്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സ്ത്രീകളാണ്. ഇതേ കാലയളവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള 3,944 അതിക്രമങ്ങളാണ് ഉണ്ടായത്.
കൊലപാതകം
752 കൊലപാതങ്ങള്‍. ഇവയില്‍ 25 എണ്ണം രാഷ്ട്രീയ കൊലപാതകങ്ങളാണ്. അഞ്ചെണ്ണം സാമുദായിക കലാപങ്ങളില്‍ ഉള്ളവയും. ഈ കേസുകളില്‍ 90 പേരെ അറസ്റ് ചെയ്തു. അവരില്‍ ആറ് പേര്‍ ആത്മഹത്യ ചെയ്തു.
പൊലീസുകാരുടെ ആത്മഹത്യ
24 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. ഇവയില്‍ ഒന്നും തന്നെ ഉയര്‍ന്ന പൊലീസ് കാരുടെ പീഡനം കാരണമാണെന്ന് കണ്ടെത്തിയിട്ടില്ല. കുടുംബപരമായ കാരണങ്ങളും കടവും മാനസിക വിഭ്രാന്തിയുമാണ് ആത്മഹത്യയ്ക്കുള്ള കാരണങ്ങള്‍.
പൊലീസ് വെടിവയ്പ്
ഈ സര്‍ക്കാരിന്റെ കാലത്ത് 41 പൊലീസ് വെടിവയ്പുകളാണ് നടന്നത്. പൊലീസ് വെടിവയ്പില്‍ ഒരാള്‍ മരിച്ചു. ജനക്കൂട്ടം അക്രമാസക്തമായതിനെ തുടര്‍ന്ന് 20 തവണ പൊലീസ് ലാത്തി അടി നടത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസുകള്‍
2,52511 ക്രിമിനല്‍ കേസുകളാണ് കഴിഞ 20 മാസത്തിനുള്ളില്‍ പൊലീസ് രജിസ്റര്‍ ചെയ്തത്. ഇവയില്‍ അറുപത് ശതമാനവും ചെറിയ ഗതാഗത കേസുകളാണ്.












Click it and Unblock the Notifications