കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദങ്ങള്‍ക്ക് ആനകളെ ഉപയോഗിയ്ക്കരുത്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിനോദങ്ങള്‍ക്ക് ആനകളെ ഉപയോഗിയ്കകരുതെന്ന് മുഖ്യമന്ത്രിയ്ക്ക് നിവേദനം. ഈയിടെ ഒരു പാപ്പാനെ ആനകൊന്നത് കണക്കിലെടുത്താണ് ഈ നിവേദനം.

പീപ്പിള്‍ ഫോര്‍ ദ എഥ്നിയ്ക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് (പി ഇ ടി എ) എന്ന സംഘടനയാണ് മുഖ്യമന്ത്രിയ്ക്ക് ഈ നിവേദനം നല്‍കിയിരിയ്ക്കുന്നത്. മൃഗാവകാശ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് ഇത്. ഇത്തരത്തില്‍ ഒരു നിരോധനം കൊണ്ട് വരുന്നത് മനുഷ്യര്‍ക്കും ആനകള്‍ക്കും നല്ലതായിരിയ്ക്കുമെന്ന് സംഘടനയുടെ പ്രധാന പ്രവര്‍ത്തകയായ അനുരാധാ സാഹ്നി കൊച്ചിയില്‍ പറഞ്ഞു.

മെരുക്കിയ ആനകള്‍ ആക്രമിയ്ക്കുന്നത് അപൂര്‍വമല്ല. എന്നാല്‍ ഇത് കേരളത്തില്‍ കൂടുതലാണ്. ഒരു ആനയെ നാട്ടാന ആക്കുന്നതോടെ അതിനെ ചങ്ങലയ്ക്കിടുന്നു. അതിന്റെ കൂട്ടത്തില്‍ നിന്ന് മാറ്റുന്നു. ഇതിനൊക്കെ പുറമേ അതിന് വേണ്ട ആഹാരം നല്‍കുന്നതുമില്ല. ആനയ്ക്ക് സ്വതവേ വേണ്ട സാഹചര്യങ്ങളല്ല മനുഷ്യന്‍ അതിന് നല്‍കുന്നത്.

കേരളത്തിലെ നാട്ടാനകള്‍ക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ കിട്ടുന്നുള്ളു. വെള്ളം പോലും ആവശ്യത്തിന് കിട്ടുന്നില്ല. ഒരു ദിവസം ഒരു ആന 225 കിലോഗ്രാം ആഹാരമാണ് കഴിയ്ക്കുന്നത്. 190 ലിറ്റര്‍ വെള്ളവും കുടിയ്ക്കുന്നു. ഇതിന്റെ പകുതി പോലും നാട്ടാനകള്‍ക്ക് കിട്ടുന്നില്ല. വിശപ്പും ഭയവുമാണ് ആനകളെ ആക്രമത്തിന് പ്രേരിതരാക്കുന്നത്. അനുരാധ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X