വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന്
തിരുവനന്തുപരം: കോളെജ് വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ ശല്യപ്പെടുത്തിയത് സംബന്ധിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ ( സി പി ഐ) സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസ് തിരിച്ചറിയല്‍ പരേഡ് നടത്തിയെങ്കിലും പെണ്‍കുട്ടിയ്ക്ക് ആരെയും കണ്ടെത്താനായില്ല. ഈ കേസിന്റെ അന്വേഷണം ശരിയാം വണ്ണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ബാബു എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പെണ്‍കുട്ടി കോളെജില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരുസംഘം അക്രമികള്‍ കുട്ടിയെ ബലം പ്രയോഗിച്ച് പിടിച്ച് മുടി മുറിയ്ക്കുകയാണ് ചെയ്തത്. ജനുവരി ആറിനാണ് സംഭവം നടന്നത്.












Click it and Unblock the Notifications