ആശുപത്രി മെച്ചമാക്കാന്‍ സ്വകാര്യ പങ്കാളിത്തം
തിരുവനന്തപുരം: മെഡിയ്ക്കല്‍ കോളെജുകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിയ്ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് ആരോഗ്യവകുപ്പ് മന്ത്രി പി. ശങ്കരന്‍ ഇത് പറഞ്ഞത്.
മെഡിയ്ക്കല്‍ കോളെജ് ആശുപത്രികളിലെ പൊതു സൗകര്യം കൂട്ടാനാണ് സ്വകാര്യ സഹായം തേടുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനാണ് ഈ സഹകരണം. നിര്‍മ്മിച്ച്, നടത്തി, കൈമാറുന്ന ( ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍- ബോട്ട്) രീതി അനുസരിച്ചായിരിയ്ക്കും ഈ സഹകരണം. അല്ലെങ്കില്‍ നിര്‍മ്മിച്ച് നടത്തുന്ന പദ്ധതി അനുസരിച്ചായിരിയ്ക്കും. ആദ്യ പദ്ധതി അനുസരിച്ചാണെങ്കില്‍ പണിത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് സര്‍ക്കാരിന്റെ സ്വന്തമാവും. എന്നാല്‍ രണ്ടാമത്തെ രീതി അനുസരിച്ചാണെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം സ്വകാര്യ വ്യക്തിയ്ക്ക് അല്ലെങ്കില്‍ സ്ഥാപനത്തിന് തന്നെയായിരിയ്ക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി സര്‍ക്കാരിന് പണമില്ലാത്തകുകൊണ്ടാണ് ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആലോചിയ്ക്കുന്നത്. സ്വകാര്യ സഹകരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് സ്വകാര്യവല്കരണമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ രംഗത്തിന് ബജറ്റില്‍ വക കൊള്ളിയ്ക്കുന്ന തുക കുറഞ്ഞുവരുകയാണ്. നാല്പത് വര്‍ഷം മുമ്പ് ഇത് 10.45 ശതമാനമായിരുന്നു. 1960-61 ലായിരുന്നു ഇത്. എന്നാല്‍ 2001-2002 ആയപ്പോള്‍ ഇത് 05.75 ശതമാനമായി കുറഞ്ഞു.
സ്വകാര്യ മേഖലയില്‍ മെഡിയ്ക്കല്‍ കോളെജുകള്‍ തുടങ്ങിയതുകൊണ്ട് ഈ ആവശ്യത്തിനായി അയല്‍ സംസ്ഥാനങ്ങലിലേയ്ക്ക് ഉണ്ടായിരുന്ന പണമൊഴുക്ക് നിറുത്താനായി. വര്‍ഷം തോറും ഈ ആവശ്യത്തിനായി 99 കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പൊയ്കൊണ്ടിരുന്നത്.












Click it and Unblock the Notifications