Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 395 പാകിസ്ഥാന്‍ പൗരന്മാര്‍

തിരുവനന്തപുരം: കേരളത്തില്‍ 395 പാകിസ്ഥാന്‍ പൗരന്മാരുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വെളിപ്പെടുത്തി.

ഇതില്‍ 269 പേര്‍ കാലാവധി കഴിഞ്ഞും കേരളത്തില്‍താമസിയ്ക്കുന്നവരാണ്. കേരളത്തിലെ പാകിസ്ഥാന്‍ പൗരന്മാരില്‍ കേരളത്തില്‍ തന്നെ താമസിയ്ക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ തുടരാനാവുമോയെന്ന് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നതാണ്. ഇത് സംബന്ധിച്ച് രാഷ്ട്രീയ ഐക്യമുണ്ടായിട്ടുണ്ട്. നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിലെ മിയ്ക്ക പാക് പൗരന്മാരും മലയാളികളാണ്. വിഭജന കാലത്ത് പാകിസ്ഥാനില്‍ പോയവരാണിവര്‍. പക്ഷേ പിന്നീട് ഇവര്‍ കേരളത്തിലേയ്ക്ക് തന്നെ മടങ്ങി. ഇവരില്‍ ഭൂരിഭാഗവും കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി കേരളത്തില്‍ കഴിയുന്നവരാണ്. ഇവരില്‍ പലരും ഭാരതീയ പൗരത്ത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. മറ്റ് പലരും പാസ് പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചവരാണ്. ഇവരുടെ പൗരത്ത്വം സംബന്ധിച്ച കേസുകളും കോടതികളിലുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് ഇവര്‍ക്ക് ഇവിടെ തന്നെ തുടര്‍ന്നും താമസിയ്ക്കാനാവമോയെന്ന് സര്‍ക്കാര്‍ പരിശോധിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+