സച്ചിദാനന്ദന്‍ രാജിവയ്ക്കണം: ബിജെപി
തിരുവനന്തപുരം: കവി കെ. സച്ചിദാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി പദം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. ജനവരി 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുക വഴി തന്റെ ഔദ്യോഗികപദം സച്ചിദാനന്ദന്‍ ദുരുപയോഗം ചെയ്തു. അക്കാദമി സെക്രട്ടറി എന്ന നിലയില്‍ സച്ചിദാനന്ദന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നാണ് ശമ്പളം വാങ്ങുന്നത്. - മുകുന്ദന്‍ പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സര്‍ക്കാരിനെ വിമര്‍ശിച്ചുകൂടാ. കേന്ദ്ര സര്‍ക്കാരിന് എതിരായ ഒരു രാഷ്ടീയ സിദ്ധാന്തത്തിന്റെ വക്താവും ആകരുത്. അഭിപ്രായസ്വാതന്ത്യ്രത്തിന്റെ മറവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അദ്ദേഹം അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. - മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യ അക്കാദമിക്കുള്ള സ്വയം ഭരണാവകാശം സച്ചിദാനന്ദന് സ്വന്തം ഭാവനയ്ക്കും താല്പര്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സുപ്രീംകോടതിയില്‍ കേന്ദ്രത്തിനെതിരെ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്ത ആളാണ് സച്ചിദാനന്ദന്‍. ഈ സാഹചര്യത്തില്‍ സ്വന്തം പദവി രാജിവയ്ക്കുന്നതിന് പകരം തന്റെ പ്രവര്‍ത്തികള്‍ ന്യായീകരിക്കാനും കേന്ദ്രത്തിനെതിരെ പ്രചാരണം നടത്താനുമാണ് സച്ചിദാനന്ദന്‍ തുനിയുന്നതെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications