ഗള്‍ഫ് യുദ്ധത്തിന്റ കാര്‍മേഘം ഒഴിയുന്നോ?
യു.എന്‍: ഇറാഖിനെതിരെ ഉടനടി ഒരു യുദ്ധത്തിന്റെ സാധ്യത കുറഞ്ഞുവരുന്നതായി വിദഗ്ധര്‍. യുഎന്‍ ആയുധപരിശോധകര്‍ കൂടുതല്‍ സമയം ചോദിച്ചതും മറ്റ് ലോകരാഷ്ട്രങ്ങള്‍ ഒരു യുദ്ധത്തെ ശക്തമായി എതിര്‍ക്കുന്നതും ആണ് അടിയന്തരമായി യുദ്ധമുണ്ടാകില്ലെന്ന സൂചനയായി പറയുന്നത്. ഇതിനു പുറമെ ആയുധപരിശോധനയ്ക്ക് അനുകൂലമായി ഇറാഖ് പ്രതികരിക്കുകയും ചെയ്യുന്നു.
ഇറാഖിന്റെ ആയുധങ്ങള്‍ കണ്ടെത്താന്‍ ഇനിയും സമയം വേണമെന്നാണ് മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് ആവശ്യപ്പെടുന്നത്. ഇറാഖ് ആയുധപരിശോധകരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്ന് ഹാന്‍സ് ബ്ലിക്സ് കുറ്റപ്പെടുത്തുന്നുണ്ട്. ഇനിയും സമയം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് യുഎസും ബ്രിട്ടനും.
വേണ്ടിവന്നാല്‍ ഇറാഖിനെതിരായ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇറാഖിന് ഇനിയും സമയം നല്കാനാവില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി കോളിന്‍ പവല്‍ പറയുന്നു. ഇറാഖി സൈനികര്‍ മിസൈലുകള്‍ രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് നീക്കുന്നതായി കാണിക്കുന്ന ഏതാനും ചിത്രങ്ങളും യുഎസ് പരസ്യമാക്കി. എന്നാല്‍ യു.എന്നിലെ മറ്റ് അംഗങ്ങളായ റഷ്യ, ഫ്രാന്‍സ്, ചൈന എന്നിവര്‍ ആയുധ പരിശോധനയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഇതിനിടെ ആയുധപരിശോധനയ്ക്ക് യു.എന്നുമായി കൂടുതല്‍ സഹകരിക്കണമെന്ന് ഇറാഖ് വൈസ്പ്രസിഡന്റ് താരീഖ് അസീസ് ഉറപ്പു നല്‍കി.












Click it and Unblock the Notifications