മഹാജന് നഷ്ടം, നേട്ടം അരുണ്‍ ഷൂറിക്ക്
ദില്ലി: കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ ഏറ്റവും വലിയ നേട്ടം കൊയ്തത് അരുണ്‍ ഷൂറിയാണ്. നേരത്തെയുണ്ടായിരുന്ന ഓഹരിവിറ്റഴിക്കല്‍ വകുപ്പിന് പുറമെ രണ്ട് സുപ്രധാനവകുപ്പുകളാണ് അരുണ്‍ ഷൂറിക്ക് നല്കിയിരിക്കുന്നത്.
ഐടി വകുപ്പും വാര്‍ത്താവിനിമയ വകുപ്പും. ഇതോടെ മന്ത്രിയെന്ന നിലയില്‍ അരുണ്‍ ഷൂറിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. ഏറ്റവും വലിയ നഷ്ടം മഹാജന് തന്നെ. കേന്ദ്രമന്ത്രിസഭയിലെ മൂന്നാമനായാണ് പ്രമോദ് മഹാജന്‍ അറിയപ്പെട്ടിരുന്നത്. പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനം മഹാജനായിരുന്നു.
പക്ഷെ കഴിഞ്ഞ നാളുകളില്‍ വന്ന വിവാദങ്ങളില്‍ നിര്‍ഭാഗ്യത്തിന് മഹാജന്റെ പേര്‍ കടന്നുവന്നു. ഉദാഹരണം പത്രപ്രവര്‍ത്തക ശിവാനിയുടെ വധം, പിന്നെ മൊബൈല്‍ കമ്പനികളുമായുണ്ടായ യുദ്ധവും. പ്രധാനവകുപ്പ് നഷ്ടപ്പെട്ട മറ്റൊരു മന്ത്രി സുഷമാസ്വരാജാണ്. സുഷയ്ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് നഷ്ടമായി. പകരം ആരോഗ്യവകുപ്പ് കിട്ടിയെങ്കിലും.
മറ്റൊരു സന്തുഷ്ടന്‍ ശത്രുഘന്‍സിന്‍ഹയാണ്. ഇദ്ദേഹത്തെ നീക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ആരോഗ്യവകുപ്പ് എടുത്തുമാറ്റി പകരം ഷിപ്പിംഗ് വകുപ്പ് ഏല്പിക്കുകയായിരുന്നു.












Click it and Unblock the Notifications