ഏഷ്യന്‍ ബാങ്ക് വായ്പാ വിവരങ്ങല്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: ഏഷ്യന്‍ ബാങ്ക് വായ്പയ്ക്കുണ്ടാക്കിയ കരാര്‍ നിയമസഭയില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
വായ്പയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതിനെക്കുറിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്താനുള്ള അവസരവും ഉണ്ടാക്കും.
1998 മുതല്‍ ഏഷ്യന്‍ ബാങ്ക് വായ്പയ്ക്കായി നടന്ന ചര്‍ച്ചകളെക്കുറിച്ച് ജനങ്ങല്‍ അറിയണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
ധനമന്ത്രി കെ. ശങ്കരനാരായണനും ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ പലിശയ്ക്കുള്ള വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications