സ്പീക്കര്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് കോടതി
കൊച്ചി: സ്പീക്കറും സര്‍ക്കാരും വിവരങ്ങള്‍ കോടതിയ്ക്ക് നല്‍കാന്‍ മടിയ്ക്കുന്നെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.
ഒരു എം. എല്‍. എ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ കോടതി അവശ്യപ്പെട്ടിട്ട് നല്‍കാത്തതിനാലാണ് കോടതി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.
മുഖ്യ ജഡ്ജി ജെ എല്‍ ഗുപ്ത, ജഡ്ജി ആര്‍ ബസന്ത് എന്നിവരാണ് ഈ പരാമര്‍ശം നടത്തിയത്. ഹരിദാസ് എന്നയാള്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു ഇത്. ഉമേഷ് ചള്ളിയില്‍ എന്ന എം എല്‍ എ ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഹരിദാസ് പരാതി നല്‍കിയത്. ഉമേഷിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരിദാസ് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ കോടതി സ്പീക്കര്‍, സംസ്ഥാന സര്‍ക്കാര്‍, ഉമേഷ് ചള്ളിയില്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. അതിന് യാതൊരു മറുപടിയും കിട്ടിയിട്ടില്ല. ഇതാണ് പരാമര്‍ശത്തിന് കാരണമായത്. അടുത്ത തവണ കേസ് കേള്‍ക്കുമ്പോള്‍ വിധി ഉണ്ടായേയ്ക്കും.


Click it and Unblock the Notifications