കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി നിര്‍ദേശം ബാധകമല്ല: വക്കം

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്പീക്കര്‍ കോടതിയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ മടിയ്ക്കുന്നെന്ന ഹൈക്കോടതി പരാമര്‍ശം തനിക്ക് ബാധകമല്ലെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. ജനവരി 29 ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള ആര്യാടന്‍ മുഹമ്മദിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു സ്പീക്കര്‍.

നിയമസഭാനടപടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ല. നീതിന്യായസംവിധാനത്തിനും പാര്‍ലമെന്റിനും അതതിന്റെ പവിത്രതയുണ്ടെന്നും ഇരുസ്ഥാപനങ്ങളും അന്യോന്യം അത് മനസ്സിലാക്കുന്നതാണ് നല്ലതെന്നും സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.

ഒരു എം. എല്‍. എ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനാലാണ് സ്പീക്കര്‍ വിവരങ്ങള്‍ നല്കുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. മുഖ്യ ജഡ്ജി ജെ എല്‍ ഗുപ്ത, ജഡ്ജി ആര്‍ ബസന്ത് എന്നിവരാണ് ഈ പരാമര്‍ശം നടത്തിയത്.

ഹരിദാസ് എന്നയാള്‍ നല്‍കിയ പരാതി പരിഗണിച്ചായിരുന്നു ഇത്. ഉമേഷ് ചള്ളിയില്‍ എന്ന എം എല്‍ എ ശ്രീനാരായണ ഗുരുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഹരിദാസ് പരാതി നല്‍കിയത്. ഉമേഷിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരിദാസ് ഹര്‍ജിയില്‍ ആരോപിയ്ക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്കിയില്ലന്നതിന്റെ പേരിലാണ് ഹൈക്കോടതി സ്പീക്കറെ വിമര്‍ശിച്ചത്.

നിയമസഭ തീരുമാനിക്കാതെ, സഭയ്ക്കകത്ത് നടക്കുന്ന ഒരു കാര്യത്തെപ്പറ്റി ഹൈക്കോടതിക്ക് തെളിവ് നല്കാന്‍ സ്പീക്കര്‍ക്ക് അവകാശമില്ല. ലോക്സഭാ സ്പീക്കര്‍ വിളിച്ചുകൂട്ടിയ സ്പീക്കര്‍മാരുടെ സമ്മേളനത്തിലും കോടതിയില്‍ നിന്നുള്ള സമന്‍സ് സ്പീക്കര്‍മാര്‍ കൈപ്പറ്റേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. കോടതിയ്ക്ക് എന്തെങ്കിലും കാര്യങ്ങള്‍ സ്പീക്കറെ അറിയിക്കാനുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പ്ലീഡര്‍ വഴിയോ അഡ്വക്കേറ്റ് ജനറല്‍ വഴിയോ അറിയിക്കാം. - സ്പീക്കര്‍ പറഞ്ഞു.

മണിപ്പൂരില്‍ നിയമസഭയും ഹൈക്കോടതിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ കാര്യവും സ്പീക്കര്‍ വിവരിച്ചു. മണിപ്പൂര്‍ നിയമസഭ നടക്കുന്ന സമയത്താണ് അവിടെ ഹൈക്കോടതി മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് ഒരു കേസില്‍ സമന്‍സ് അയച്ചത്. എന്നാല്‍ മുഖ്യമന്ത്രി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് നിയമസഭായോഗം തീരുമാനിച്ചു. മാത്രല്ല, സമന്‍സയച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കാനും മുതിര്‍ന്നു. ഒടുവില്‍ മുഖ്യമന്ത്രിക്കെതിരായ നടപടി കോടതി റദ്ദാക്കിയപ്പോഴാണ് പ്രശ്നം തീര്‍ന്നത്. ഇതോടെ ജഡ്ജിക്കെതിരെ നടപടി വേണ്ടെന്ന് നിയമസഭയും തീരുമാനിച്ചു. - സ്പീക്കര്‍ വിശദമാക്കി.

ഇത് സഭയുടെ അവകാശത്തിന്മേലുള്ള കോടതിയുടെ കടന്നുകയറ്റമാണെന്ന് തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. നിയമസഭയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഹൈക്കോടതിക്ക് സ്പീക്കറില്‍ നിന്ന് രേഖ ചോദിക്കാന്‍ പാടില്ലായിരുന്നു. കോടതി ചോദിച്ച രേഖ നല്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിയമസഭയ്ക്ക് അധികാരമുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമായി. - ആര്യാടന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X