മലബാര്‍ മഹോത്സവം ഇന്നുമുതല്‍
കോഴിക്കോട്: എട്ടാമത് മലബാര്‍ മഹോത്സവം ജനവരി 29 ബുധനാഴ്ച മാനാഞ്ചിറ മൈതാനിയില്‍ ആരംഭിയ്ക്കും. വിനോദ സഞ്ചാര മേളകൂടിയാണിത്.
കോര്‍പ്പറേഷന്‍ സ്റേഡിയമാണ് പ്രധാന വേദി. ജയാ ഓഡിറ്റോറിയം, മാനാഞ്ചിറ മൈതാനി, ടൗണ്‍ ഹാള്‍ എന്നിവയാണ് മറ്റ് വേദികള്‍. ക്ലാസിയ്ക്കല്‍ കലകള്‍, നാടന്‍ കലകള്‍ എന്നിവ ഇവിടെ അവതരിപ്പിയ്ക്കും.
വൈകീട്ട് ആറ് മണിയ്ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഈണം നല്‍കിയ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് മേള തുടങ്ങുന്നത്. വിവിധ സംഘങ്ങള്‍ അവതരിപ്പിയ്ക്കുന്ന കലാ പരിപാടികള്‍ക്ക് പുറമേ എം ജി ശ്രീകുമാര്‍, രാധികാ തിലക്, എന്നിവരുടെ ഗാനമേളയും ഡോ. നീനാ പ്രസാദിന്‍്െ മോഹിനിയാട്ടവും വരും ദിവസങ്ങളില്‍ നടക്കും.
മേളയോടനുബന്ധിച്ച് സാഹിത്യോത്സവവും നടക്കുന്നുണ്ട്. ഡോ. സുകുമാര്‍ അഴിക്കോടാണ് ഇത് ഉല്‍ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications