Get Updates
Get notified of breaking news, exclusive insights, and must-see stories!

133 ഫ്ലൈറ്റുകളുമായി നെടുമ്പാശേരി...

കൊച്ചി: നാല് വര്‍ഷം മുമ്പ് ആരംഭിക്കുമ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത് 62 ഫ്ലൈറ്റുകള്‍. പിന്നീട് 2002ല്‍ അന്താരാഷ്ട്ര പദവി ലഭിച്ചതിന് ശേഷം നെടുമ്പാശേരി വളര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു.

ഇപ്പോള്‍ ദിവസവും നെടുമ്പാശേരിയില്‍ നിന്ന് പറന്നുയരുന്നത് 133 ഫ്ലൈറ്റുകള്‍. ഇതില്‍ 78 അന്താരാഷ്ട്ര സര്‍വീസുകളും 55 ആഭ്യന്തരസര്‍വീസുകളുമാണ്.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഒമാന്‍ എയര്‍, സില്‍ക് എയര്‍, കുവൈത്ത് എയര്‍വെയ്സ്, എമിറേറ്റ്സ് എയര്‍ലൈന്‍സ് എന്നീ വന്‍വിമാനക്കമ്പനികള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. 2003 മാര്‍ച്ചില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വെയ്സും സൗദി അറേബ്യ എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും.

യാത്രക്കാരുടെ സംഖ്യ 1999-2000ല്‍ 6.08 ലക്ഷമായിരുന്നെങ്കില്‍ 2001-2002 ല്‍ അത് 8.32 ലക്ഷമായി ഉയര്‍ന്നു. എയര്‍ കാര്‍ഗോയില്‍ 1999-2000ല്‍ 2628 ടണ്ണായിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2002-2003ല്‍ അത് 8500 ടണ്ണായി ഉയര്‍ന്നു.

ഇക്കുറി ഫ്രോണ്ടിയര്‍ അവാര്‍ഡ് നേടിയത് കൊച്ചിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പായിരുന്നു. കാനില്‍ വച്ച് നെടുമ്പാശേരി വിമാനത്താവളക്കമ്പനി അവാര്‍ഡ് ഏറ്റുവാങ്ങി. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമായാണ് നെടുമ്പാശേരി കണക്കാക്കപ്പെടുന്നത്. - ബാബു രാജീവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+